ബുംറ ഒന്നാമൻ
Thursday, January 23, 2025 12:38 AM IST
ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാമത്. ഐസിസി റാങ്കിംഗ് ചരിത്രത്തിൽ ഒരു ഇന്ത്യൻ ബൗളറിന്റെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനത്തു തുടരുന്നത്.
907 ആണ് ബുംറയുടെ റേറ്റിംഗ്. 841 പോയിന്റുമായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ്, 837 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാദ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
.
ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തു തുടരുന്നു. 400 റേറ്റിംഗ് പോയിന്റാണ് ജഡേജയ്ക്കുള്ളത്. ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസണ് (294), ബംഗ്ലാദേശിന്റെ മെഹ്ദി ഹസൻ (263) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.