നിധീഷിന് 5 വിക്കറ്റ്
Thursday, January 23, 2025 11:09 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി എം.ഡി. നിധീഷ് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് 160ൽ അവസാനിച്ചു.
രജത് പാട്ടിദാർ (0), വെങ്കിടേഷ് അയ്യർ (42) തുടങ്ങിയ വൻതാരങ്ങളുമായി എത്തിയ മധ്യപ്രദേശിനെ കേരളം വരിഞ്ഞുമുറുക്കി. നിധീഷ് 15 ഓവറിൽ 44 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ശുഭം ശർമയാണ് (54) മധ്യപ്രദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
മറുപടിക്കിറങ്ങിയ കേരളം ആദ്യദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സ് എടുത്തു. അക്ഷയ് ചന്ദ്രൻ (22), രോഹൻ കുന്നുമ്മൽ (25) എന്നിവരാണ് ക്രീസിൽ.