ബ്ലാസ്റ്റേഴ്സ് തോറ്റു
Saturday, January 25, 2025 12:09 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തോൽവി.
എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ക്ലബ്ബിനോട് 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മലയാളി താരം വിഷ്ണുവിലൂടെ (20’) ഈസ്റ്റ് ബംഗാൾ ലീഡ് നേടി. ഹിജാസി മഹെർ (72’) ലീഡ് ഉയർത്തി. ഡാനിഷ് ഫറൂഖിന്റെ (84’) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ.
18 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തുടരുന്നു. 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാമതാണ്.