നിതീഷ്, റിങ്കു ഔട്ട്; ദുബെ, രമണ്‍ ഇൻ
Saturday, January 25, 2025 11:50 PM IST
ചെന്നൈ: പരിക്കേറ്റ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കു പകരം ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശിവം ദുബെയെ ഉൾപ്പെടുത്തി.
പരിക്കേറ്റ വെടിക്കെട്ടു ബാറ്റർ റിങ്കു സിംഗിനെ രണ്ടും മൂന്നും ട്വന്റി-20ക്കുള്ള ടീമിൽനിന്നു മാറ്റിനിർത്തി. പകരം രമണ്‍ദീപ് സിംഗ് ടീമിലെത്തി.