കേരളത്തിനു ലക്ഷ്യം 363
Saturday, January 25, 2025 11:50 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരേ കേരളത്തിന്റെ വിജയലക്ഷ്യം 363 റണ്‍സ്. രണ്ടാം ഇന്നിംഗ്സിൽ മധ്യപ്രദേശ് 369/8 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തതോടെയാണിത്.
ആദ്യ ഇന്നിംഗ്സിൽ ഏഴു റണ്‍സിനു കേരളം ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ കേരളം, മൂന്നാംദിനം അവസാനിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റണ്‍സ് നേടി.
രജത് പാട്ടിദാർ (92), വെങ്കിടേഷ് അയ്യർ (80 നോട്ടൗട്ട്), ശുഭം ശർമ (54) എന്നിവരാണ് മധ്യപ്രദേശിനെ രണ്ടാം ഇന്നിംഗ്സിൽ മിന്നും സ്കോറിൽ എത്തിച്ചത്.