ട്വന്റി-20 താരം അർഷദീപ്
Saturday, January 25, 2025 11:50 PM IST
ദുബായ്: ഐസിസി 2024 വർഷത്തെ മികച്ച പുരുഷ ട്വന്റി-20 ക്രിക്കറ്റ് പുരസ്കാരം ഇന്ത്യൻ പേസർ അർഷദീപ് സിംഗിന്.
2024ൽ 18 മത്സരങ്ങളിൽനിന്ന് 36 വിക്കറ്റ് അർഷദീപ് സ്വന്തമാക്കിയിരുന്നു. ഇന്ത്യ ചാന്പ്യന്മാരായ ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാളായിരുന്നു അർഷദീപ്, 17 വിക്കറ്റ്. രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താവുമാണ്, 98.
ഐസിസിയുടെ 2024ലെ മികച്ച ട്വന്റി-20 ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടു. രോഹിത് ശർമ നയിക്കുന്ന ഐസിസിയുടെ മികച്ച 11 അംഗ ടീമിൽ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അർഷദീപ് എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ളത്.