ദു​​ബാ​​യ്: ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ സ്മൃ​​തി മ​​ന്ദാ​​ന ര​​ണ്ടാം സ്ഥാ​​ന​​ത്ത്. അ​​യ​​ർ​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് സ്മൃ​​തി​​യു​​ടെ റാ​​ങ്കിം​​ഗ് ഉ​​യ​​രാ​​ൻ കാ​​ര​​ണം.

ആ​​ദ്യ 10 റാ​​ങ്കി​​ലു​​ള്ള ഏ​​ക ഇ​​ന്ത്യ​​ക്കാ​​രി​​യാ​​ണ് സ്മൃ​​തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ലോ​​റ വോ​​ൾ​​വാ​​ർ​​ഡാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.


അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കി​​ടെ ക​​ന്നി സെ​​ഞ്ചു​​റി നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ ജെ​​മി​​മ റോ​​ഡ്രി​​ഗ​​സ് ര​​ണ്ടു സ്ഥാ​​നം മു​​ന്നേ​​റി പ​​തി​​നേ​​ഴി​​ൽ എ​​ത്തി.