കേരളത്തിനു ലീഡ്
Saturday, January 25, 2025 12:09 AM IST
തിരുവനന്തപുരം: മധ്യപ്രദേശിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് ഏഴു റണ്‍സ് ലീഡ്. മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നു മറുപടിയായി കേരളം ഒന്നാം ഇന്നിംഗ്സിൽ 167 റണ്‍സ് നേടി.
വിക്കറ്റ് നഷ്ടമില്ലാതെ 54 എന്ന നിലയിൽ രണ്ടാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനു തുടക്കം മുതൽ തിരിച്ചടിയേറ്റു. സൽമാൻ നിസാർ (36), മുഹമ്മദ് അസ്ഹറുദ്ദീൻ (34) എന്നിവരാണ് കേരളത്തിന്റെ ടോപ് സ്കോറർമാർ.
രണ്ടാം ദിനം അവസാനിക്കുന്പോൾ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് എടുത്തു. രജത് പാട്ടിദാർ (50 നോട്ടൗട്ട്), ക്യാപ്റ്റൻ ശുഭം ശർമ (46 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ.