​​അ​​നി​​ൽ തോ​​മ​​സ്

കൊ​​ച്ചി: 38-ാമ​​തു ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ വ​​നി​​താ ബീ​​ച്ച് ഹാ​​ൻ​​ഡ്ബോ​​ളി​​ൽ നേ​​രെ​​ചൊ​​വ്വേ​​യ​​ല്ല കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ടേ​​ണ്ടി​​യി​​രു​​ന്ന ടീ​​മി​​ന് ഒ​​രു ദി​​വ​​സം കൂ​​ടി വൈ​​കേ​​ണ്ടി​​വ​​ന്ന​​തു കേ​​ര​​ള ഹാ​​ൻ​​ഡ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നും ഹാ​​ൻ​​ഡ്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നും ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ൽ.

ക​​ണ്ണീ​​രും പ​​രാ​​തി​​ക​​ളു​​മാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ന്നി​​ൽ​​വ​​രെ കാ​​ര്യ​​ങ്ങ​​ളെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ന്നെ​​ങ്കി​​ലും ടീ​​മി​​നു പു​​റ​​പ്പെ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​ത്.

10 താ​​ര​​ങ്ങ​​ളും മൂ​​ന്ന് ഓ​​ഫീ​​ഷ​​ൽ​​സും അ​​ട​​ങ്ങു​​ന്ന ടീ​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ രാ​​വി​​ലെ കൊ​​ച്ചി​​യി​​ൽ​​നി​​ന്നു വി​​മാ​​നം ക​​യ​​റേ​​ണ്ടി​​യി​​രു​​ന്ന​​ത്. ഇ​​തി​​നി​​ടെ യാ​​ത്ര​​യി​​ൽ ത​​ട​​സ​​മു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ് സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ ടീം ​​മാ​​നേ​​ജ​​റെ സ​​മീ​​പി​​ച്ചു.

ഒ​​രു ദി​​വ​​സ​​മെ​​ങ്കി​​ലും നേ​​ര​​ത്തെ എ​​ത്തി​​യാ​​ൽ മാ​​ത്ര​​മേ ഡെ​​റാ​​ഡൂ​​ണി​​ലെ കാ​​ലാ​​വ​​സ്ഥ​​യു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടാ​​നും അ​​വ​​സാ​​ന​​വ​​ട്ട പ​​രി​​ശീ​​ല​​ന​​വും മ​​റ്റും ന​​ട​​ത്താ​​നും ക​​ഴി​​യു​​ക​​യു​​ള്ളൂ എ​​ന്നു ധ​​രി​​പ്പി​​ച്ചെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. യാ​​ത്ര മു​​ട​​ങ്ങു​​മെ​​ന്നു​​വ​​രെ കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​​യ​​തോ​​ടെ ടീം ​​മാ​​നേ​​ജ​​മെ​​ന്‍റ് സം​​സ്ഥാ​​ന കാ​​യി​​ക​​മ​​ന്ത്രി​​യെ സ​​മീ​​പി​​ച്ചു. മ​​ന്ത്രി​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്നെ​​ങ്കി​​ലും ടീ​​മി​​നു പു​​റ​​പ്പെ​​ടാ​​ൻ സാ​​ഹ​​ച​​ര്യ​​മൊ​​രു​​ങ്ങി​​യ​​ത്.

രാ​​വി​​ലെ 7.30നു ​​നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ​​നി​​ന്നു ബം​​ഗ​​ളൂ​​രു​​വ​​ഴി​​യു​​ള്ള വി​​മാ​​ന​​ത്തി​​ലാ​​ണു ടീം ​​പു​​റ​​പ്പെ​​ടു​​ക. വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ ഡെ​​റാ​​ഡൂ​​ണി​​ൽ എ​​ത്തും. 27നാ​​ണ് ബീ​​ച്ച്ഹാ​​ൻ​​ഡ്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 26നു ​​ടെ​​ക്നി​​ക്ക​​ൽ മീ​​റ്റിം​​ഗ് ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ന്നു പ​​രി​​ശീ​​ല​​ന​​ത്തി​​ന് അ​​വ​​സ​​ര​​മു​​ണ്ടാ​​കി​​ല്ല. ചു​​രു​​ക്കി​​പ്പ​​റ​​ഞ്ഞാ​​ൽ ഡെ​​റാ​​ഡൂ​​ണി​​ലെ കാ​​ലാ​​വ​​സ്ഥ​​യി​​ൽ പ​​രി​​ശീ​​ല​​ന​​മി​​ല്ലാ​​തെ​​യാ​​കും ടീം ​​മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങു​​ക.

യാ​​ത്ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ കാ​​യി​​കതാ​​ര​​ങ്ങ​​ളെ മാ​​ന​​സി​​ക​​മാ​​യി ത​​ള​​ർ​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പ്ര​​തീ​​ക്ഷ കൈ​​വി​​ട്ടി​​ട്ടി​​ല്ലെ​​ന്നും ഹെ​​ഡ് കോ​​ച്ചും കേ​​ര​​ള ഹാ​​ൻ​​ഡ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ എ​​സ്.​​എ​​സ്. സു​​ധീ​​ർ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ദേ​​ശീ​​യ ഗെ​​യിം​​സി​​ലും ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് ന​​ട​​ന്ന നാ​​ഷ​​ണ​​ൽ ബീ​​ച്ച് ഹാ​​ൻ​​ഡ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി​​യ താ​​ര​​ങ്ങ​​ൾ ത​​ന്നെ​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യും ടീ​​മി​​ലു​​ള്ള​​ത്.


സു​​ധീ​​റി​​ന് പു​​റ​​മേ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി ബ​​ർ​​ണാ​​ഡ് തോ​​മ​​സും മാ​​നേ​​ജ​​ർ റു​​ബീ​​ന ഹു​​സൈ​​നും ഒ​​പ്പ​​മു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം ശം​​ഖു​​മു​​ഖം ബീ​​ച്ചി​​ലാ​​യി​​രു​​ന്നു ടീം ​​ക്യാ​​ന്പ്. 10 ദി​​വ​​സം നി​​ശ്ച​​യി​​ച്ച ക്യാ​​ന്പി​​ൽ പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ നാ​​ലു ദി​​വ​​സം മാ​​ത്ര​​മേ ശ​​രി​​യാ​​യു​​ള്ള പ​​രി​​ശീ​​ല​​നം ന​​ട​​ന്നു​​ള്ളൂ. ഇ​​തെ​​ല്ലാം താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​ന​​ത്തെ ബാ​​ധി​​ച്ചേ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യും ഒ​​രു​​വ​​ശ​​ത്തു​​ണ്ട്.


കളത്തിൽ കേ​​ര​​ളം

കൊ​​ച്ചി: 38-ാമ​​ത് നാ​​ഷ​​ണ​​ൽ ഗെ​​യിം​​സി​​ന്‍റെ തി​​രി​​തെ​​ളി​​യാ​​ൻ മൂ​​ന്നു ദി​​വ​​സം​​കൂ​​ടി കാ​​ത്തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ലും മ​​ത്സ​​ര ഇ​​ന​​ങ്ങ​​ൾ ഇ​​ന്നാ​​രം​​ഭി​​ക്കും. ട്ര​​യാ​​ത്‌​ല​​ണ്‍ മ​​ത്സ​​ര​​മാ​​ണ് ആ​​ദ്യം ന​​ട​​ക്കു​​ക.

ഹ​​ൽ​​ദ്വാ​​നി സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​വി​​ലെ 11നാ​​ണു മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഡ്യു​​അ​​ത്‌​ലോ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ എ​​സ്. ഹ​​രി​​പ്രി​​യ, എം. ​​സാ​​ന്ദ്ര​​ജ എ​​ന്നി​​വ​​രും മു​​ഹ​​മ്മ​​ദ് റോ​​ഷ​​ൻ, ശ്രീ​​ദ​​ത്ത് സു​​ധീ​​ർ എ​​ന്നി​​വ​​രും കേ​​ര​​ള​​ത്തി​​നാ​​യി മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. നാ​​ളെ കേ​​ര​​ള ടീം ​​പ​​ങ്കെ​​ടു​​ക്കു​​ന്ന ബീ​​ച്ച് ഹാ​​ൻ​​ഡ്ബോ​​ൾ മ​​ത്സ​​രം രു​​ദ്രാ​​പുർ മ​​നോ​​ജ് സ​​ർ​​ക്കാ​​ർ സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സിൽ ന​​ട​​ക്കും.

വി​​മാ​​നം ച​​തി​​ച്ചു; ത​​ണു​​ത്തുവി​​റ​​ച്ച് ഖോ​-ഖോ ടീം

കൊ​​ച്ചി: ഡെ​​റാ​​ഡൂ​​ണി​​ൽ വി​​മാ​​നം ഇ​​റ​​ങ്ങാ​​ൻ അ​​ര​​മ​​ണി​​ക്കൂ​​ർ വൈ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള ഖോ-​​ഖോ ടീ​​മി​​നു ദു​​രി​​ത​​യാ​​ത്ര.

ഉ​​ച്ച​​യ്ക്കു ര​​ണ്ടി​​ന് ലാ​​ൻ​​ഡ് ചെ​​യ്യേ​​ണ്ടി​​യി​​രു​​ന്ന വി​​മാ​​നം അ​​ര​​മ​​ണി​​ക്കൂ​​ർ വൈ​​കി​​യാ​​ണ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ​​ത്. ചെ​​ക്കൗ​​ട്ട് ചെ​​യ്ത് പു​​റ​​ത്തി​​റ​​ങ്ങി ടാ​​ക്സി പി​​ടി​​ച്ച് ഡെ​​റാ​​ഡൂ​​ണ്‍ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും വൈ​​കി​​പ്പോ​​യി.

പി​​ന്നീ​​ട് എ​​ട്ടു മ​​ണി​​ക്കൂ​​റോ​​ളം ക​​ടു​​ത്ത ത​​ണു​​പ്പി​​ൽ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ത​​ങ്ങി​​യ ശേ​​ഷ​​മാ​​ണ് മ​​റ്റൊ​​രു ട്രെ​​യിനി​​ൽ മ​​ത്സ​​ര​​വേ​​ദി​​യാ​​യ ഹ​​ൽ​​ദ്വാ​​നി​​യി​​ലേ​​ക്ക് പോ​​യ​​ത്.

കേ​​ര​​ള​​ത്തി​​ന് ഉ​​റ​​ച്ച മെ​​ഡ​​ൽ​​പ്ര​​തീ​​ക്ഷ​​യു​​ള്ള ഇ​​ന​​മാ​​ണ് ഖോ-ഖോ. ക​​ഴി​​ഞ്ഞ ഗോ​​വ ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ വെ​​ങ്ക​​ല​​വും അ​​തി​​ന് മു​​ൻ​​പ് ന​​ട​​ന്ന ഗു​​ജ​​റാ​​ത്ത് ഗെ​​യിം​​സി​​ൽ വെ​​ള്ളി​​യും നേ​​ടി​​യി​​രു​​ന്നു.

ഇ​​ത്ത​​വ​​ണ ഫൈ​​ന​​ലി​​ൽ എ​​ത്തു​​മെ​​ന്ന ശു​​ഭ​​പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ടീം ​​എ​​ന്നു മാ​​നേ​​ജ​​ർ കെ.​​ടി. സ​​ജീ​​ത്ത് പ​​റ​​ഞ്ഞു. ഹെ​​ഡ്കോ​​ച്ച് ആ​​ർ. ഷോ​​ബി, സ​​ഹ​​പ​​രി​​ശീ​​ല​​ക​​ൻ മു​​ഹ​​മ്മ​​ദ് ആ​​ഷി​​ഖ് എ​​ന്നി​​വ​​രും ടീ​​മി​​നൊ​​പ്പ​​മു​​ണ്ട്. 28നാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ മ​​ത്സ​​രം.