ഗോൾകുലം...
Saturday, January 25, 2025 12:09 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്കു മിന്നും ജയം. സ്വന്തം തട്ടകത്തിൽ ഗോളാറാട്ട് നടത്തിയ ഗോകുലം കേരള 6-2നു ഇന്റർ കാശിയെ തകർത്തു.
ഗോകുലത്തിനു വേണ്ടി സിനിസ്ക സ്റ്റാനിസാവിച്ച് ഹാട്രിക്ക് സ്വന്തമാക്കി. 10, 30, 73 മിനിറ്റുകളിലായിരുന്നു സ്റ്റാനിസാവിച്ച് ഇന്റർ കാശിയുടെ വല കുലുക്കിയത്. നാച്ചൊ അബെലെഡൊ (45+2’, 90+5’), സെർജിയൊ ലാമാസ് (50’) എന്നിവരും ഗോകുലത്തിനായി ഗോൾ നേടി.
ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കുയർന്നു. 17 പോയിന്റുമായി ഇന്റർ കാശി മൂന്നാം സ്ഥാനത്തു തുടരുന്നു. 19 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് ലീഗിന്റെ തലപ്പത്ത്.