കൊ​​​ച്ചി: കേ​​​ര​​​ള സ്‌​​​പോ​​​ര്‍ട്‌​​​സ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പു​​​രു​​​ഷ, വ​​​നി​​​ത വോ​​​ളി​​​ബോ​​​ള്‍ ടീ​​​മു​​​ക​​​ളെ ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി ക​​​ണ്‍വീ​​​ന​​​ര്‍ എം.​​​എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​റാ​​​ണ് ഹ​​​ര്‍ജി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍ദേ​​​ശി​​​ച്ചാ​​​ണ് ഹ​​​ര്‍ജി മാ​​​റ്റി​​​യ​​​ത്.


തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ടീ​​​മു​​​ക​​​ള്‍ക്ക് ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഗെ​​​യിം​​​സ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ക​​​ണ്ട​​​ക്ട് ക​​​മ്മി​​​റ്റി, കേ​​​ര​​​ള ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.