ദു​​​​ബാ​​​​യ്: ഐ​​​​സി​​​​സി​​​​യു​​​​ടെ ഡി​​​​സം​​​​ബ​​​​റി​​​​ലെ താ​​​​രം ഇ​​​​ന്ത്യ​​​​ൻ പേ​​​​സ​​​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ബും​​​​റ​​​​യെ ഐ​​​​സി​​​​സി​​​​യു​​​​ടെ പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മ​​​​ന്ത് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​നാ​​​​ക്കി​​​​യ​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സ്, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ഡാ​​​​ൻ പാ​​​​റ്റേ​​​​ഴ്സ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ബും​​​​റ പി​​​​ന്നി​​​​ലാ​​​​ക്കി​​​​യ​​​​ത്.

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ ന​​​​ട​​​​ന്ന അ​​​​ഞ്ചു ടെ​​​​സ്റ്റി​​​​ൽ 32 വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് ബും​​​​റ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. എ​​​​റി​​​​ഞ്ഞ പ​​​​ന്തു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വേ​​​​ഗ​​​​ത്തി​​​​ൽ 200 ടെ​​​​സ്റ്റ് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ തി​​​​ക​​​​ച്ച നാ​​​​ലാ​​​​മ​​​​ത്തെ ബൗ​​​​ള​​​​റാ​​​​ണ് ബും​​​​റ. 20ൽ ​​​​താ​​​​ഴെ​​​​യു​​​​ള്ള ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 200 വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ നേ​​​​ടി​​​​യ ആ​​​​ദ്യ താ​​​​ര​​​​വും ഇ​​​​ന്ത്യ​​ൻ പേ​​​​സ​​​​റാ​​​​ണ്.


ബോ​​​​ർ​​​​ഡ​​​​ർ ഗാ​​​​വ​​​​സ്ക​​​​ർ ട്രോ​​​​ഫി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തും ബും​​​​റ​​​​മാ​​​​ത്ര​​​​മാ​​​​ണ്. ഡി​​​​സം​​​​ബ​​​​റി​​​​ൽ മാത്രം 14.22 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 22 വി​​​​ക്ക​​റ്റാ​​ണ് വീ​​​​ഴ്ത്തി​​​​യ​​​​ത്. പെ​​​​ർ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ൽ എ​​​​ട്ടു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ ബും​​​​റ പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മാ​​​​ച്ചാ​​​​യി.

അ​​​​ഡ്‌ലെ​​​​യ്ഡി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം ടെ​​​​സ്റ്റി​​​​ൽ നാ​​​​ലു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വീ​​​​ഴ്ത്തി. ബ്രി​​​​സ്ബെ​​​​യ​​​​നിലും മെ​​​​ൽ​​​​ബ​​​​ണി​​​​ലും ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വീ​​​​ത​​​​മാ​​​​ണ് വീ​​​​ഴ്ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ സി​​​​ഡ്നി​​​​ടെ​​​​സ്റ്റി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടാം ദി​​​​നം പ​​​​ത്ത് ഓ​​​​വ​​​​ർ മാ​​​​ത്രം ബൗ​​​​ൾ ചെ​​​​യ്ത താ​​​​രം ഒ​​​​രു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി.