കെപിഐടി അറ്റാദായത്തില്‍ വര്‍ധന
Thursday, January 30, 2025 10:56 PM IST
കൊച്ചി: വാഹന സോഫ്റ്റ്വേര്‍ രംഗത്തെ മുന്‍നിരക്കാരായ കെപിഐടിയുടെ അറ്റാദായം നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം 20.4 ശതമാനം വര്‍ധനവോടെ 187 കോടി രൂപയിലെത്തി.
വരുമാനം 17.6 ശതമാനം വര്‍ധനവോടെ 1,478 കോടി രൂപയിലെത്തി. മൂന്നാം ത്രൈമാസത്തേക്കുള്ള സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ച കമ്പനി ഓഹരി ഒന്നിന് 2.50 രൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.