മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ

ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള പ്രി​യം വ​ർ​ധി​ക്കു​ന്നു. 2023നെ​ക്കാ​ൾ ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ വ​ള​ർ​ച്ച​യാ​ണ് 2024ൽ ​നേ​ടാ​നാ​യ​ത്. ഇ​വി​ക​ളു​ടെ വി​ൽ​പ്പ​ന 2023ൽ 4.44 ​ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 5.59 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന് 14.08 ല​ക്ഷം ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. ഭാ​വി​യി​ലെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന വി​പ​ണി മു​ന്നി​ൽക്ക​ണ്ട് പ്ര​മു​ഖ ക​ന്പ​നി​ക​ളുടെ ഒ​രു ഡ​സ​നി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങാൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​ത്.

ഇ​​ല​​ക്‌ട്രി​​ക് കാ​​ർ വി​​ൽ​​പ്പ​​ന 20 % വ​ള​ർ​ന്നു

2024 അ​​വ​​സാ​​ന​​ത്തോ​​ടെ​​യു​ണ്ടായ വി​​ല​​ക്കു​​റ​​വ് ഇ​​ല​​ക്‌ട്രി​​ക് കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന 20% ഉയർത്തി. 2024ൽ ​​ഒ​​രു ല​​ക്ഷ​​ത്തി​​നു​​ട​​ത്ത് കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. മു​​ൻ വ​​ർ​​ഷം 82,688 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ല്പ​​ന​​യും.

മോ​​ശം പ​​ബ്ലി​​ക് ചാ​​ർ​​ജിം​​ഗ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ, ബാ​​റ്റ​​റി​​യു​​ടെ ആ​​യു​​സ്, വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കുശേ​​ഷം വാ​​ഹ​​ന​​ങ്ങ​​ളു​​ടെ റീ​​സെ​​യ്ൽ വി​​ല എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളുടെ പ​​രാ​​തി​​ക​​ളും സം​​ശ​​യ​​ങ്ങ​​ൾ​​ക്കുമി​​ട​​യി​​ലാ​​ണ് വ​​ള​​ർ​​ച്ച.

ഡീ​​ല​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നി​​ൽ നി​​ന്ന് ല​​ഭി​​ച്ച റീ​​ട്ടെ​​യി​​ൽ ക​​ണ​​ക്കു​​ക​​ൾ പ്രകാരം 40.7 ല​​ക്ഷം യൂ​​ണി​​റ്റു​​ക​​ളാ​​ണ് 2024ൽ ​​വി​​റ്റു​​പോ​​യ​​ത്. ഇ​​തി​​ൽ 2.4% ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു. 2023ൽ ​​ഈ വി​​ഹി​​തം 2.1% ആ​​യി​​രു​​ന്നു.

ഇന്‍റേണ​​ൽ കം​​ബ​​സ്റ്റ​​ൻ എ​​ൻജിൻ (ഐ​​സി​​ഇ) വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് (പെ​​ട്രോ​​ൾ, പെ​​ട്രോ​​ൾ-​​സി​​എ​​ൻ​​ജി, പെ​​ട്രോ​​ൾ-​​ബാ​​റ്റ​​റി (ഹൈ​​ബ്രി​​ഡു​​ക​​ൾ), ഡീ​​സ​​ൽ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ) ഇ​​പ്പോ​​ഴും വാ​​ഹ​​നവി​​പ​​ണി​​യി​​ൽ മു​​ൻ​​പ​​ന്തി​​യി​​ൽ. വി​​പ​​ണി​​യി​​ൽ വ​​ലി​​യ സ്ഥാ​​നം നേ​​ടാ​​ൻ ഇ​​വി​​ക​​ൾ​​ക്ക് ഇ​​നി​​യും ഏറെ പോ​​കാ​​നു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ.

61,496 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ത​​ന്നെ​​യാ​​ണ് 2024ലും ​​ഇ​​വി വി​​പ​​ണി​​യി​​ൽ മു​​ൻ​​നി​​ര​​യി​​ൽ. 2023ൽ ​​ടാ​​റ്റ 60,100 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, വി​​പ​​ണി വി​​ഹി​​തം 2023ലെ 73 ​​ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 62 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. ടി​​യാ​​ഗോ ഹാ​​ച്ച്, ടി​​ഗോ​​ർ സെ​​ഡാ​​ൻ, പ​​ഞ്ച് മി​​നി എ​​സ്‌യു​​വി, നെ​​ക്സോ​​ണ്‍, ക​​ർ​​വ് എ​​സ്യു​​വി​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന ഐ​​സി​​ഇ മോ​​ഡ​​ലു​​ക​​ളു​​ടെ ഇ​​ല​​ക്‌ട്രി​​ക് പ​​തി​​പ്പു​​ക​​ളാ​​ണ് ടാ​​റ്റ വി​​ൽ​​ക്കു​​ന്ന​​ത്. പു​​തി​​യ​​താ​​യി ലോ​​ഞ്ച് ചെ​​യ്യു​​ന്ന സി​​യാ​​റ (എ​​ല്ലാ എ​​സ്‌യു​​വി​​ക​​ളും) കൂ​​ടാ​​തെ ഹാ​​രി​​യ​​റി​​നും സ​​ഫാ​​രി​​ക്കും ഇ​​ല​​ക്‌ട്രി​​ക് പ​​തി​​പ്പു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തോ​​ടെ ക​​ന്പ​​നി ഈ ​​വ​​ർ​​ഷ​​വും മു​​ൻ​​നി​​ര​​യി​​ൽ തു​​ട​​രാ​​നാണ് സാ​​ധ്യ​​ത.

2024ൽ ​​വി​​ൽ​​പ്പ​​ന​​യി​​ൽ 125 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​ നേ​​ടി​​യ ജെ​​എ​​സ്ഡ​​ബ്ല്യു എം​​ജി മോ​​ട്ടോ​​ർ ആ​​ണ് ഇ​​വി വി​​ൽ​​പ്പ​​ന​​യി​​ൽ ര​​ണ്ടാ​​മ​​ത്. 2024ൽ 21,484 ​​യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. മു​​ൻ വ​​ർ​​ഷ​​മ​​ത് 9526 യൂ​​ണി​​റ്റു​​ക​​ളാ​​യി​​രു​​ന്നു.

ബാ​​റ്റ​​റി ആ​​സ് എ ​​സ​​ർ​​വീ​​സ് അ​​ല്ലെ​​ങ്കി​​ൽ ബാ​​റ്റ​​റി റെ​​ന്‍റ​​ൽ മോ​​ഡ​​ലു​​മാ​​യി വ​​ന്ന വി​​ൻ​​ഡ്സ​​ർ എ​​സ്‌യു​​വി പു​​റ​​ത്തി​​റ​​ക്കി​​യ​​താ​​ണ് ക​​ന്പ​​നി​​യു​​ടെ കു​​തി​​പ്പി​​ന് വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.

യു​​എ​​സി​​ലും റി​​ക്കാ​​ർ​​ഡ് വ​​ർ​​ധ​​ന​​

എ​​ല്ലാ ത​​ര​​ത്തി​​ലു​​മു​​ള്ള ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും ഹൈ​​ബ്രി​​ഡ് മോ​​ഡ​​ലു​​ക​​ളു​​ടെ​​യും വി​​ൽ​​പ്പ​​ന ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​ദ്യ​​മാ​​യി യു​​എ​​സി​​ലെ പു​​തി​​യ കാ​​ർ, ട്ര​​ക്ക് വി​​ൽ​​പ്പ​​ന​​യു​​ടെ 20 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. മോ​​ട്ടോ​​ർ ഇ​​ന്‍റ​​​​ലി​​ജ​​ൻ​​സ് പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്ക​​ക​​ൾ പ്ര​​കാ​​രം ക​​ഴി​​ഞ്ഞ വ​​ർ​​ഷം 32 ലക്ഷം ഇ​​ല​​ക്‌ട്രി​​ഫൈ​​ഡ് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. പ്ല​​ഗ്-​​ഇ​​ൻ മോ​​ഡ​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 19 ലക്ഷം‍ ഹൈ​​ബ്രി​​ഡ് വാ​​ഹ​​ന​​ങ്ങ​​ളും 13 ലക്ഷം‍ ഓ​​ൾ-​​ഇ​​ല​​ക്‌ട്രി​​ക് മോ​​ഡ​​ലു​​ക​​ളു​​മാ​​ണ് വി​​റ്റ​​ത്.


ഇപ്പോഴും പ​​ര​​ന്പ​​രാ​​ഗ​​ത വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് (ഐ​​സി​​ഇ) വി​​ൽ​​പ്പ​​ന​​യി​​ൽ മുന്നിലുള്ളത്. എ​​ന്നാ​​ൽ, 79.8% ആ​​യി കു​​റ​​ഞ്ഞു. ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഓ​​ട്ടോ​​മോ​​ട്ടീ​​വ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് 80%ൽ ​​താ​​ഴെ​​യാ​​കു​​ന്ന​​ത്.

ഇ​​വി വി​​ൽ​​പ്പ​​ന​​യി​​ൽ ടെ​​സ്‌ല​​യാ​​ണ് മു​​ൻ​​പ​​ന്തി​​യി​​ൽ. എ​​ന്നാ​​ൽ, വി​​പ​​ണിവി​​ഹി​​തം 2023ലെ 55 ​​ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 49 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. ഹ്യു​​ണ്ടാ​​യി മോ​​ട്ടോ​​ർ, കി​​യ (9.3%), ജ​​ന​​റ​​ൽ മോ​​ട്ടോ​​ഴ്സ് (8.7%), ഫോ​​ർ​​ഡ് (7.5%), 4.1 ശ​​ത​​മാ​​ന​​വു​​മാ​​യി ബി​​എം​​ഡ​​ബ്ല്യു എന്നിവയാണ് ആ​​ദ്യ അ​​ഞ്ചിലുള്ളത്.

യു​​എ​​സി​​ലെ ഇ​​വി വി​​പ​​ണിയിൽ കടുത്ത മത്സര മുണ്ട്. 68 മു​​ഖ്യ​​ധാ​​രാ ഇ​​വി മോ​​ഡ​​ലു​​ക​​ളി​​ൽ, 24 മോ​​ഡ​​ലു​​ക​​ൾ വി​​ൽ​​പ്പ​​ന വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. 17 മോ​​ഡ​​ലു​​ക​​ൾ വി​​പ​​ണി​​യി​​ൽ പു​​തി​​യ​​താ​​യെത്തി. 27 എ​​ണ്ണത്തിന്‍റെ കച്ചവടം കു​​റ​​ഞ്ഞു.

ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം വി​​വി​​ധ ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളാ​​നി​​രി​​ക്കേ ഈ ​​വ​​ർ​​ഷം എ​​ല്ലാ ഇ​​ല​​ക്‌ട്രി​​ക്, പ്ല​​ഗ്-​​ഇ​​ൻ ഹൈ​​ബ്രി​​ഡ് ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെയും വി​​ൽ​​പ്പ​​ന എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​നി​​ശ്ചി​​ത​​ത്വ​​മു​​ണ്ട്.

നി​​ല​​വി​​ൽ, ഇ​​വി​​ക​​ളും പ്ല​​ഗ്-​​ഇ​​ൻ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ം വാ​​ങ്ങു​​ന്ന​​തി​​ന് 7,500 ഡോ​​ള​​ർ വ​​രെ ഫെ​​ഡ​​റ​​ൽ ക്രെ​​ഡി​​റ്റാ​​യി സ​​ബ്സി​​ഡി ന​​ൽ​​കു​​ന്നു​​ണ്ട്. ഇ​​വി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം നി​​യു​​ക്ത പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​​​ൾ​​ഡ് ട്രം​​പ് ഇ​​ത് എ​​ടു​​ത്തു​​ക​​ള​​യാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ലും ഉ​​യ​​ർച്ച

2024 ഇവി വി​​ൽ​​പ്പ​​ന​​യി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച വ​​ർ​​ഷ​​മാ​​യി​​രു​​ന്നു. ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ബാ​​റ്റ​​റി ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും (ബി​​ഇ​​വി) പ്ല​​ഗ്-​​ഇ​​ൻ ഹൈ​​ബ്രി​​ഡു​​ക​​ളു​​ടെ​​യും വി​​ൽ​​പ്പ​​ന 25% വ​​ർ​​ധി​​ച്ച് 1.71 കോടി‍ യൂ​​ണി​​റ്റി​​ലെ​​ത്തി.

2024 ഡി​​സം​​ബ​​ർ റി​​ക്കാ​​ർ​​ഡ് വി​​ൽ​​പ്പ​​ന ന​​ട​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാ​​മ​​ത്തെ മാ​​സ​​മാ​​യി​​രു​​ന്നു. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 1.9 മി​​ല്യ​​ണി​​ല​​ധി​​കം യൂ​​ണി​​റ്റു​​കളാണ് വി​​റ്റ​​ഴി​​ച്ച​​ത്. ന​​വം​​ബ​​റി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​ത് 5% വ​​ർ​​ധ​​ന​​വാ​​ണ്.

ചൈ​​നീ​​സ് ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി​​യി​​ലെ വ​​ള​​ർ​​ച്ച​​യും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന് കാ​​ര​​ണ​​മാ​​യി. ചൈ​​നീ​​സ് ഇ​​വി വിപണി മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 40% ഉ​​യ​​ർ​​ന്ന് 1.1 കോടി‍ യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി. ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് ഗ​​ണ്യ​​മാ​​യ സ​​ർ​​ക്കാ​​ർ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും സ​​ബ്സി​​ഡി​​യും ന​​ൽ​​കി​​യ​​താ​​ണ് ഇ​​തി​​ന് കാ​​ര​​ണം.

വാ​​ഹ​​ന നി​​കു​​തി ക്രെ​​ഡി​​റ്റു​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​നു​​ള്ള നി​​യു​​ക്ത യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണാ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ​​ദ്ധ​​തി​​കൾ പ്രാബല്യത്തിലാകുന്നതിനു മുന്പ് ഇവികൾ വാങ്ങുന്നതിനുണ്ടായ തിരക്ക് യു എസിൽ വി​​ൽ​​പ്പ​​ന ഉ​​യ​​ർ​​ത്തി​​. അയൽരാജ്യമായ കാനഡയിലും ഇവിക്ക് മികച്ച വിപണിവിഹിത മുണ്ടാക്കാനായി.

യൂ​​റോ​​പ്പിൽ ഇ​​വി വി​​പ​​ണി ഒ​​രു പ​​രി​​ധി​​വ​​രെ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ്. ഇ​​യു (യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ), യൂ​​റോ​​പ്യ​​ൻ ഫ്രീ ​​ട്രേ​​ഡ് അ​​സോ​​സി​​യേ​​ഷ​​ൻ (ഇ​​എ​​ഫ്ടി​​എ), യു​​കെ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഉ​​ട​​നീ​​ള​​മു​​ള്ള വി​​ൽ​​പ്പ​​ന മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് മൂന്നു ശ​​ത​​മാ​​നം കു​​റ​​ഞ്ഞ്് മുപ്പതു ലക്ഷം‍ യൂ​​ണി​​റ്റു​​ക​​ളിലെത്തി. ഗ​​വ​​ണ്‍​മെ​​ന്‍റ് നി​​കു​​തി ഇ​​ള​​വു​​ക​​ൾ കു​​റ​​ഞ്ഞ​​ത് ജ​​ർ​​മ​​നി​​യി​​ലെ വി​​ൽ​​പ്പ​​ന കു​​റ​​യു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​യി. ഇ​​ത് യൂ​​റോ​​പ്പിൽ ഇ​​വി വി​​ൽ​​പ്പ​​നയിലും ബാധിച്ചു.

ജ​​ർ​​മ​​നി​​യെ മ​​റി​​ക​​ട​​ന്ന് യു​​കെ ക​​ഴി​​ഞ്ഞ വ​​ർ​​ഷം യൂറോപ്പിൽ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി​​യാ​​യി.