അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് നിസാന്‍
Wednesday, December 4, 2024 12:46 AM IST
കൊച്ചി: ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആഭ്യന്തരവിപണിയില്‍ അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ.
ഇതിനകം 5,13,241 വാഹനങ്ങൾ വിറ്റഴിച്ചതായി നിസാന്‍ അറിയിച്ചു. നവംബറില്‍ 9040 യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 62 ശതമാനം വര്‍ധനയാണിത്.
ഉപയോക്താക്കള്‍ ഗുണനിലവാരത്തിലും ഉറപ്പിലും അര്‍പ്പിക്കുന്ന തുടര്‍ച്ചയായ വിശ്വാസമാണ് ഈ ശ്രദ്ധേയമായ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.