തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​എ​​സ്എ​​ൻ​​എ​​ൽ കേ​​ര​​ള സ​​ർ​​ക്കി​​ൾ യു​​എ​​ഇ​​യി​​ലെ എ​​ത്തി​​സ​​ലാ​​ത്ത് നെ​​റ്റ് വ​​ർ​​ക്കി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ റോ​​മിം​​ഗ് സേ​​വ​​നം ആ​​രം​​ഭി​​ച്ചു.

ഇ​​തോ​​ടെ ബി​​എ​​സ്എ​​ൻ​​എ​​ൽ കേ​​ര​​ള സ​​ർ​​ക്കി​​ളി​​ലെ പോ​​സ്റ്റ് പെ​​യ്ഡ്, പ്രീ​​പെ​​യ്ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് സിം ​​മാ​​റാ​​തെത​​ന്നെ യു​​എ​​ഇ​​യി​​ൽ അ​​ന്താ​​രാ​​ഷ്‌ട്ര റോ​​മിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കും.


സെ​​ക്യൂ​​രി​​റ്റി ഡി​​പ്പോ​​സി​​റ്റു​​ള്ള പോ​​സ്റ്റ് പെ​​യ്ഡ് സി​​മ്മു​​കാ​​ർ​​ക്ക് യു​​എ​​ഇ​​യി​​ൽ ഈ ​​സിം തു​​ട​​രാം. ടോ​​പ്പ് അ​​പ്പ് ബാ​​ല​​ൻ​​സു​​ള്ള പ്രീ​​പെ​​യ്ഡു​​കാ​​ർ​​ക്ക് 167 രൂ​​പ​​യു​​ടെ (മൂ​​ന്നു മാ​​സം) അ​​ല്ലെ​​ങ്കി​​ൽ 57 രൂ​​പ​​യു​​ടെ (ഒ​​രു മാ​​സം) ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റോ​​മിം​​ഗ് റീ​​ചാ​​ർ​​ജ് ചെ​​യ്തും സിം ​​ഉ​​പ​​യോ​​ഗി​​ക്കാം.