റിലയന്‍സ് ഡിജിറ്റൽ ബ്ലാക്ക് ഫ്രൈഡേ സെയില്‍ നാളെ അവസാനിക്കും
Saturday, November 30, 2024 11:24 PM IST
കൊച്ചി: റിലയന്‍സ് ഡിജിറ്റലിന്റെ ബ്ലാക്ക് ഫ്രൈഡേ സെയില്‍ നാളെ അവസാനിക്കും. ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ഓഫര്‍ ലഭ്യമാകും.
ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, വണ്‍കാര്‍ഡ് എന്നിവയില്‍നിന്നുള്ള തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 10,000 രൂപ വരെ ഉടനടി കിഴിവ് ലഭിക്കും.
ഉപഭോക്തൃ ഡ്യൂറബിള്‍ വായ്പകളില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫിനാന്‍സ് പങ്കാളികളായ ബജാജ് ഫിന്‍സെര്‍വിലും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലും 22,500 രൂപ വരെ കാഷ്ബാക്ക് ലഭ്യമാണ്. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും reliancedigital.inലും ഓഫര്‍ ലഭ്യമാണ്.