ജോയ് ആലുക്കാസ് ഡയമണ്ട് ജൂവലറി ഷോ തുടങ്ങി
Saturday, November 30, 2024 11:24 PM IST
കൊല്ലം: പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഡയമണ്ട് ജൂവലറി ഷോയ്ക്കു തുടക്കമായി. നടി അന്ന ബെൻ ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് കൊല്ലം ഷോറൂമിൽ ഈമാസം 15 വരെയാണ് ഡയമണ്ട് ജൂവലറി ഷോ നടക്കുന്നത്.
ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങൾ തുടങ്ങിയവയുടെ വിശാലമായ ശേഖരങ്ങൾ പ്രദർശിപ്പിക്കും. ഒരു ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ വരുന്ന ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നൽകും.
അതിസൂക്ഷ്മമായ ഡിസൈനുകളിൽ രൂപകല്പനചെയ്ത കളക്ഷനുകൾ ഉപഭോക്താക്കൾക്കു മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കുമെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസ് ജൂവലറി ജനറൽ മാനേജർ പി.ഡി. ജോസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് വർഗീസ്, ഇന്ത്യ ഓപ്പറേഷൻസിന്റെ റീട്ടെയിൽ മാനേജർ രാജേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.