കൊച്ചിയില്‍ അല്മാരയുടെ പുതിയ ഷോറൂം
Monday, December 2, 2024 3:41 AM IST
കൊച്ചി: പുളിമൂട്ടില്‍ സില്‍ക്സ് സംരംഭമായ അല്മാരയുടെ ഷോറും ജോസ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അഞ്ചിന് രാവിലെ 10ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിക്കും.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.