ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്കി ഫെഡറല്‍ ബാങ്ക്
Tuesday, December 3, 2024 12:07 AM IST
കൊച്ചി: ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്കി ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മൊബിലിറ്റി ഇന്‍ ഡിസ്ട്രോഫി ട്രസ്റ്റ് (മൈന്‍ഡ് ട്രസ്റ്റ്) അംഗങ്ങള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കിയത്.
കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ടവേഴ്സില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താക്കള്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങി. ഒന്നേകാല്‍ ലക്ഷത്തിലധികം വിലവരുന്ന ഇരുപതോളം വീല്‍ചെയറും അനുബന്ധ ഉപകരണങ്ങളുമാണ് നല്‍കിയത്.
ബാങ്കിന്റെ സിഎസ്ആര്‍ മേധാവി കെ.വി. ഷാജി, എറണാകുളം സോണല്‍ മേധാവി രഞ്ജി അലക്സ്, എറണാകുളം റീജണ്‍ മേധാവി ടി.എസ്. മോഹനദാസ്, മൈന്‍ഡ് ട്രസ്റ്റ് ചെയര്മാന് സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു.