സ്കോഡ കൈലാഖ് ബുക്കിംഗ് തുടങ്ങി
Tuesday, December 3, 2024 12:07 AM IST
കൊച്ചി: സ്കോഡയുടെ ഇടത്തരം എസ്യുവിയായ കൈലാഖിന്റെ ബുക്കിംഗ് തുടങ്ങി. ജനുവരി 27ന് വിതരണം ആരംഭിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നീ വകഭേദങ്ങളിൽ കൈലാഖ് ലഭ്യമാണ്.
എക്സ്-ഷോറും വില: ക്ലാസിക്- 7,89,000 രൂപ, സിഗ്നേച്ചർ- 1.0 ടിഎസ്ഐ എംടി - 9,59,000 രൂപ, സിഗ്നേച്ചർ 1.0 ടിഎസ്ഐഎടി-10,59,000 രൂപ, സിഗ്നേച്ചർ പ്ലസ് ടിഎസ്ഐഎംടി- 11,40,000 രൂപ, സിഗ്നേച്ചർ പ്ലസ് 1.0 ടി എസ്ഐഎടി- 12,40,000 രൂപ, പ്രസ്റ്റീജ് 1.0 ടി എസ്ഐഎംടി- 13,35,000 രൂപ, പ്രസ്റ്റീജ് 1.0 ടിഎസ്ഐഎടി -14,40,000 രൂപ എന്നിങ്ങനെയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 33,333 പേർക്ക് മൂന്നു വർഷത്തേക്കു സൗജന്യ മെയിന്റനൻസ് പാക്കേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.