ഫോട്ടോഗ്രഫി പ്രേമികൾക്കായി ഐക്യൂഒഒ 13
Monday, December 2, 2024 3:42 AM IST
ന്യൂഡൽഹി: വിവോ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിന്റെ പ്രീ- ഓഫർ വില 55,000ത്തോട് അടുപ്പിച്ചായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 60000നും മുകളിൽ പോകില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണായിരിക്കും അടിസ്ഥാന മോഡൽ. ഐക്യൂഒഒ 13ൽ ക്വാൽകോം സ്നാപ്ഡ്രാഗണ് 8 എലൈറ്റ് പ്രോസസറാണ് ഉണ്ടാവുക. ഐപി68 റേറ്റിംഗ് ഫീച്ചർ, 6.82 ഇഞ്ച് 2K BOE Q10 8T LTPO OLED ഡിസ്പ്ലേയിൽ 144 Hz റിഫ്രഷ് റേറ്റ്, എച്ച്ഡിആർ സപ്പോർട്ട് ചെയ്യുന്നതും കൂടിയായിരിക്കും ഡിസ്പ്ലേ. സീരീസിൽ 16 ജിബി വരെ റാമും ഒരു ടിബി വരെ സ്റ്റോറേജുമുള്ള മോഡലും അവതരിപ്പിച്ചേക്കും. 6,150 mAh ബാറ്ററിയും 120 W ഫാസ്റ്റ് ചാർജറുമായി വിപണിയിൽ എത്താനാണ് സാധ്യത. വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസിന് ഐപി68, ഐപി69 റേറ്റിംഗാണുള്ളത്.
ഫോട്ടോഗ്രഫി പ്രേമികൾക്കായി, ഐക്യൂഒഒ 13 മൂന്ന് 50 മെഗാപിക്സൽ സെൻസറുകളുള്ള ട്രിപ്പിൾ കാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള ഒരു പ്രൈമറി ലെൻസ്, ഒരു ടെലിഫോട്ടോ ലെൻസ്, ഒരു അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയോട് കൂടിയാണ് ഫോണ് വിപണിയിൽ എത്തുക. പിൻ കാമറ മൊഡ്യൂളിൽ ആറ് ഡൈനാമിക് ഇഫക്റ്റുകളും 12 കളർ ഓപ്ഷനുകളുമുള്ള ‘എനർജി ഹാലോ’ എൽഇഡി ഫീച്ചർ ഉണ്ടാകും. സെൽഫിക്കായി 32 എംപി ഫ്രണ്ട് കാമറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.