മും​​ബൈ: ആ​​സ്ട്ര​​ൽ ലി​​മി​​റ്റ​​ഡി​​ന്‍റെ ര​​ണ്ട് മു​​ൻ​​നി​​ര ബ്രാ​​ൻ​​ഡു​​ക​​ളാ​​യ ആ​​സ്ട്ര​​ൽ പൈ​​പ്പ്സും ബോ​​ണ്ട്‌​​ടൈ​​റ്റ് അ​​ഡ്‌ഹ​​സീ​​വ്സും ഐ​​ക്ക​​ണ്‍ സ്റ്റാ​​ർ അ​​ല്ലു അ​​ർ​​ജു​​ൻ അ​​ഭി​​ന​​യി​​ക്കു​​ന്ന, ഏ​​റെ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ന്ന ബ്ലോ​​ക്ക്ബ​​സ്റ്റ​​ർ ‘പു​​ഷ്പ: ദ ​​റൂ​​ൾ, പാ​​ർ​​ട്ട് 2’-മാ​​യി കൈ​​കോ​​ര്‍​ക്കു​​ന്നു.

സു​​കു​​മാ​​ർ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ ചി​​ത്ര​​ത്തി​​ന്‍റെ കേ​​ന്ദ്ര​ക​​ഥാ​​പാ​​ത്ര​​മാ​​യ പു​​ഷ്പ, നി​​ര​​ന്ത​​ര​​മാ​​യ ക​​രു​​ത്തും സ്ഥി​​രോ​​ത്സാ​​ഹ​​വും വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​തി​​ജീ​​വി​​ച്ച് ഉ​​യി​​ര്‍​ത്തെ​​ഴു​​ന്നേ​​ല്‍​ക്കാ​​നു​​ള്ള ക​​ഴി​​വും ഇ​​ഴു​​കി​​ച്ചേ​​ര്‍​ന്ന വ്യ​​ക്തി​​ത്വ​​മാ​​ണ്.

ക​​രു​​ത്തു​​റ്റ​​തും വി​​ശ്വ​​സ​​നീ​​യ​​വു​​മാ​​യ പൈ​​പ്പിം​​ഗ് പ​​രി​​ഹാ​​ര​​ങ്ങ​​ൾ ന​​ല്‍​കു​​ക എ​​ന്ന ആ​​സ്ട്ര​​ലി​​ന്‍റെ പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന മൂ​​ല്യ​​ങ്ങ​​ളാ​​ണി​​വ​​യെ​​ന്ന് മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു.

സ​​മാ​​ന​​മാ​​യി, മു​​ൻ​​നി​​ര അ​​​​ഡ്‌ഹ​​സീ​​വ് ബ്രാ​​ൻ​​ഡു​​ക​​ളി​​ലൊ​​ന്നാ​​യ ബോ​​ണ്ട്‌​​ടൈ​​റ്റ് അ​​​​ഡ്‌ഹ​​സീ​​വു​​ക​​ള്‍ ആ​​ക​​ട്ടെ ചി​​ത്ര​​ത്തി​​ന്‍റെ കാ​​ത​​ലാ​​യ തീ​​മു​​ക​​ളാ​​യ ക​​രു​​ത്ത്, പൂ​​ര്‍​വ​​സ്ഥി​​തി പ്രാ​​പി​​ക്ക​​ല്‍, ത​​ക​​ർ​​ക്കാ​​നാ​​കാ​​ത്ത ബ​​ന്ധ​​ങ്ങ​​ൾ സൃ​​ഷ്‌​​ടി​​ക്കാ​​നു​​ള്ള ക​​ഴി​​വ് എ​​ന്നി​​വ​​യു​​മാ​​യി ചേർന്നു പോകുന്ന​​വ​​യാ​​ണ്.


ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​മാ​​യി ആ​​ഴ​​ത്തി​​ലു​​ള്ള ബ​​ന്ധം നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ട് ന​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ൽ തു​​ട​​രാ​​നാ​​ണ് ത​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ഈ ​​കൈ​​കോ​​ര്‍​ക്ക​​ലി​​നെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്ക​​വേ ആ​​സ്ട്ര​​ൽ ലി​​മി​​റ്റ​​ഡ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​​ട​​ർ കൈ​​ര​​വ് എ​​ൻ​​ജി​​നി​​യ​​ർ പ​​റ​​ഞ്ഞു.

ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ വി​​പ​​ണി ത​​ങ്ങ​​ൾ​​ക്കു നി​​ര്‍​ണാ​​യ​​ക പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​ണെ​​ന്നും ഈ ​​കൈ​​കൊ​​ര്‍​ക്ക​​ല്‍ ത​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യം വ​​ർ​​ധി​​പ്പി​​ക്കാ​​ന്‍ ഉ​ത​കു​മെ​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.