200 ഏക്കർ ഫോക്സ്കോണിന് തമിഴ്നാടിന്റെ വാഗ്ദാനം
Thursday, November 28, 2024 11:56 PM IST
ചെന്നൈ: മൊബൈൽ ഫോണ്‍ ഉൾപ്പെടെ ഇലക്ട്രോണിക് സാധനങ്ങളുടെ കരാർ നിർമാതാക്കളായ തായ്വാൻ കന്പനിഇന്ത്യയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബിഇഎസ്എസ്) യൂണിറ്റിനായി 200 ഏക്കർ ഭൂമി വാഗ്ദാനവുമായി തമിഴ്നാട് സർക്കാർ കന്പനിയെ സമീപിച്ചതായി റിപ്പോർട്ടുകൾ.
രാജ്യത്തെ ഏറ്റവും വലിയ കരാർ നിർമാതാക്കളാണ് ഫോക്സ്കോണ്‍. ഇത് സ്ഥാപിതമായാൽ ഫോക്സ്കോണിന്റെ ലോകത്തിലെ രണ്ടാമത്തെ യൂണിറ്റാകും.
ഭൂമിക്കൊപ്പം തമിഴ്നാട് സർക്കാർ കന്പനിക്ക് ഇൻസെന്റീവ് പാക്കേജും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടർ അറിയിച്ചു.
ഫോക്സ്കോണിന്റെ ആദ്യത്തെ ബാറ്ററി പ്ലാന്റ് തായ്വാനിലെ കയോ്സിയുങ്ങിലാണ് സ്ഥിതി ചെയ്യുന്നത്, ഇത് ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.