മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു
Tuesday, March 4, 2025 2:58 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്നു വത്തിക്കാന്‍. ശ്വസന തടസം ഇല്ലാത്തതിനാൽ വെന്റിലേറ്റർ ഒഴിവാക്കി. ഇത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ രാത്രിയിൽ നന്നായി ഉറങ്ങി. രാവിലെ സ്വകാര്യ ചാപ്പലിൽ 20 മിനിറ്റ് പ്രാർത്ഥന നടത്തി. തുടർന്ന് പ്രഭാതഭക്ഷണത്തിനുശേഷം പത്രവായനയിലേര്പ്പെട്ടു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രോഗത്തിന്റെ സങ്കീർണാ വസ്ഥ മാറിയിട്ടില്ല. അതിനാൽതന്നെ കുറച്ചു ദിവസംകൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് സൂചന.
അതിനിടെ, മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എല്ലാ ദിവസവും രാത്രിയിൽ ജപമാല സമർപ്പണം നടക്കുന്നുണ്ട്.