മാർപാപ്പയുടെ ആരോഗ്യനില അതീവഗുരുതരം
Saturday, March 1, 2025 2:48 AM IST
വത്തിക്കാന് സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് വത്തിക്കാൻ.
ഛർദ്ദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമെന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ആപത്ഘട്ടം തരണം ചെയ്തെങ്കിലും ആരോഗ്യനിലയിലെ സങ്കീർണത തുടരുകയാണ്. രോഗത്തിൽനിന്നുള്ള പൂർണമായ മുക്തിക്ക് ഇനിയും ദിവസങ്ങൾ ചികിത്സയിൽ തുടരേണ്ടത് ആവശ്യമാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
വലിയനോന്പിനു തുടക്കമായി വിഭൂതി ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന തിരുക്കർമങ്ങളിൽ മാർപാപ്പയ്ക്കു പകരം കർദിനാൾ ആഞ്ചലോ ദെ ദൊനാതിസ് മുഖ്യകാർമികത്വം വഹിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.