മോ​സ്കോ: അ​ല​ക്സാ​ണ്ട​ർ ഡാ​ർ​ചീ​യേവി​നെ അ​മേ​രി​ക്ക​യി​ലെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച് റ​ഷ്യ.

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​സ്-​റ​ഷ്യ ബന്ധം വ​ഷ​ളാ​യി​രി​ക്കേ, യു​എ​സി​ലെ അം​ബാ​സ​ഡ​റാ​യി​രു​ന്ന അ​നത്തോളി ആ​ന്‍റ​നോ​വി​നെ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ റ​ഷ്യ പി​ൻ​വ​ലി​ച്ചി​രു​ന്നു.

1992 മു​ത​ൽ വി​വി​ധ ന​യ​ത​ന്ത്ര പ​ദ​വി​ക​ൾ വി​ഹി​ച്ചു​വ​രു​ന്ന​യാ​ളാ​ണ് ഡാ​ർ​ചീ​യേവ്. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.