നേപ്പാളിൽ ഭൂചലനം; നാലു പേർക്ക് പരിക്ക്
Saturday, March 1, 2025 2:48 AM IST
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നാലു പേർക്കു പരിക്കേറ്റു.
റിക്ടർ സ്കെയിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാൽചൗക്ക് ജില്ലയിലാണ്. ഏതാനും വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.