ബസുകൾ കൂട്ടിയിടിച്ച് 37 പേർ മരിച്ചു
Monday, March 3, 2025 3:06 AM IST
ലാ പാസ്: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ രണ്ടു യാത്രാ ബസുകൾ കൂട്ടിയിടിച്ച് 37 പേർ മരിച്ചു. 30 പേർക്കു പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ നഗരമായ ഉയുമിയിൽ ശനിയാഴ്ചയായിരുന്നു അപകടം. മരിച്ച പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഡ്രൈവർമാർ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധനാഫലം കാത്തിരിക്കുകയാണെന്നു പോലീസ് അറിയിച്ചു.