ഹസീനയെ പുറത്താക്കിയ വിദ്യാർഥികൾ പാർട്ടിയുണ്ടാക്കുന്നു
Friday, February 28, 2025 11:34 PM IST
ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്നു പുറത്താക്കാൻ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടിക്കു രൂപംനൽകുന്നു.
വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാന (എസ്എഡി) നേതാക്കളുടെ നേതൃത്വത്തിലാണു പുതിയ പാർട്ടിയുണ്ടാക്കുന്നത്.
‘ജതിയ നാഗരിക് പാർട്ടി’ അല്ലെങ്കിൽ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) എന്ന പേരിലായിരിക്കും പുതിയ പാർട്ടി. സെൻട്രൽ ധാക്കയിലെ മണിക് മിയ അവന്യുവിൽ പ്രഖ്യാപനം ഉണ്ടായേക്കും.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ ഉൾപ്പെടെ 3,00,000 പേർ പാർട്ടി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് എൻസിപി നേതാക്കൾ പറഞ്ഞു. എസ്എഡി നേതാവും ഇടക്കാല സർക്കാരിൽ ഉപദേശകനായിരുന്ന നഹീദ് ഇസ്ലാം ആയിരിക്കും പുതിയ പാർട്ടിയുടെ നേതൃസ്ഥാനത്ത്.