കാപ്പി കുടിച്ച്, പത്രം വായിച്ച് മാർപാപ്പ
Sunday, March 2, 2025 2:05 AM IST
റോം: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മാർപ്പാപ്പ ഇന്നലെ കാപ്പി കുടിക്കുകയും ദിനപത്രങ്ങൾ വായിക്കുകയും ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടയിൽ വെള്ളിയാഴ്ച അപ്രതീക്ഷിതമായുണ്ടായ ഛർദ്ദിയും ശ്വാസതടസവും വീണ്ടും അദ്ദേഹത്തിന്റെ സ്ഥിതി വഷളാക്കിയിരുന്നു.
ഈ സംഭവം അദ്ദേഹത്തിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താൻ ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു.
തലേരാത്രിയിൽ അദ്ദേഹം ശ്വാസതടസങ്ങളില്ലാതെ കഴിച്ചുകൂട്ടിയെന്നും രാവിലെ വെന്റിലേഷൻ മാസ്ക്കിന്റെ സഹായമില്ലാതെ ശ്വസിച്ചുവെന്നും ആഹാരം കഴിച്ചുവെന്നും ഇന്നലെ രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വത്തിക്കാൻ അറിയിച്ചു.