സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ട്ടാ​​​ള​​​നി​​​യ​​​മം പി​​​ൻ​​​വ​​​ലി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​ന് ഇം​​​പീ​​​ച്ച്മെ​​​ന്‍റ് കു​​​രു​​​ക്ക്. പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വോ​​​ട്ടെ​​​ടു​​​പ്പ് വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കും. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ട്.

യൂ​​​ണി​​​ന്‍റെ പീ​​​പ്പി​​​ൾ പ​​​വ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ തി​​​രി​​​ഞ്ഞി​​​ട്ടു​​​ണ്ട്. കാ​​​ബി​​​ന​​​റ്റ് ഒ​​​ന്ന​​​ട​​​ങ്കം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി കിം ​​​യോം​​​ഗ് ഹ്യൂ​​​നി​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജി വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​രം പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്ത് പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് നാ​​​ട​​​കീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി. പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ സൈ​​​നി​​​ക​​​രെ എം​​​പി​​​മാ​​​ർ അ​​​ഗ്നി​​​ശ​​​മ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടു നേ​​​രി​​​ട്ടു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രോ​​​ധി​​​ക്കു​​​മെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്നും പ​​​ട്ടാ​​​ളം പ്ര​​​ഖ്യാ​​​പി​​​ച്ചു.

എ​​​ന്നാ​​​ൽ, പ​​​ട്ടാ​​​ള​​​ത്തെ അ​​​വ​​​ഗ​​​ണി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഒ​​​രു​​​മി​​​ച്ചു​​​കൂ​​​ടി. മു​​​ന്നൂ​​​റം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഹാ​​​ജ​​​രാ​​​യ 190 പേ​​​രും പ​​​ട്ടാ​​​ള​​​നി​​​യ​​​മം റ​​​ദ്ദാ​​​ക്കു​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്തു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​റു മ​​​ണി​​​ക്കൂ​​​ർ മാ​​​ത്ര​​​മാ​​​ണു പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്രാ​​​​​​ബല്യ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


ഉ​​​ത്ത​​​ര​​​കൊ​​​റി​​​യൻ അനുകൂല ശ​​​ക്തി​​​ക​​​ൾ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു​​​ള്ള തെ​​​ളി​​​വൊ​​​ന്നും അ​​​ദ്ദേ​​​ഹം ന​​​ല്കി​​​യി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്ന സൂ​​​ച​​​ന​​​യു​​​ണ്ട്.

2022ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ യൂ​​​ണി​​ന്‍റെ ജ​​​ന​​​പ്രീ​​​തി വ​​​ലി​​​യ തോ​​​തി​​​ൽ ഇ​​​ടി​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​താ​​​യി.

യൂ​​​ൺ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യോ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹാ​​​ൻ ഡ​​​ക് സൂ ​​​ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​കും. 60 ദി​​​വ​​​സ​​​ത്തി​​​ന​​​കം പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ണ്ടാ​​​കും.

പ​​​ട്ടാ​​​ള​​​നി​​​യ​​​മം പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെ അ​​​മേ​​​രി​​​ക്ക സ്വാ​​​ഗ​​​തം ചെ​​​യ്തു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ ദാ​​​രു​​​ണ​​സം​​​ഭ​​​വ​​​ങ്ങ​​​ൾ വീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു റ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചു.