ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണം: ലബനനിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി
ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണം: ലബനനിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി
Sunday, September 22, 2024 12:20 AM IST
ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ‌ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ‌ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എണ്ണം 37 ആ​​​​യി.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഏ​​​​ഴ് സ്ത്രീ​​​​ക​​​​ളും മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി ല​​​​ബ​​​​ന​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ഫി​​​​രാ​​​​സ് അ​​​​ബി​​​​യാ​​​​ദ് പ​​​​റ​​​​ഞ്ഞു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 68 പേ​​​​ർ​​​​ക്കാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഇ​​​​വ​​​​രി​​​​ൽ 15 പേ​​​​ർ ഇ​​​​പ്പോ​​​​ഴും ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

ത​​​​ക​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. 23 പേ​​​​രെ ഇ​​​​നി​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു. മ​​​​ര​​​​ണ സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്നും അ​​​​ബി​​​​യാ​​​​ദ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് അ​​​​റി​​​​യി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഉ​​​​ന്ന​​​​ത സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ റ‌​​​​ദ്‌​​​​വാ​​​​ൻ ഫോ​​​​ഴ്സി​​​​ന്‍റെ ആ​​​​ക്ടിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യ അ​​​​ക്വി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.


ഹി​​​​സ്ബു​​​​ള്ള അം​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രു കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ യോ​​​​ഗം ചേ​​​​രു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. കെ​​​​ട്ടി​​​​ടം ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ തക​​​​ർ​​​​ന്നു. ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​ക്വി​ൽ കൊ​ല്ല​പ്പെ​ട്ട​വി​വ​രം ഹി​സ്ബു​ള്ള സ്ഥി​രീ​ക​രി​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം തി​​​​ര​​​​ക്കേ​​​​റി​​​​യ ക്വ​​​​യിം സ്ട്രീ​​​​റ്റി​​​​ലെ ര​​​​ണ്ട് കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ലൊ​​​​ന്നി​​​​ലാ​​​​ണു ഹി​​​​സ്ബു​​​​ള്ള യോ​​​​ഗം ചേ​​​​ർ​​​​ന്നി​​​​രു​​​​ന്ന​​​​ത്.

കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ണ്ട് ഹി​​സ്ബു​​ള്ള നേ​​താ​​ക്ക​​ളും

ബെ​​​​യ്റൂ​​​​ട്ട്: ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ ഹി​സ്ബു​ള്ള സീ​നി​യ​ർ ക​മാ​ൻ​ഡ​ർ അ​ഹ​മ്മ​ഗ് വാ​ഹ്ബി​യും കൊ​ല്ല​പ്പെ​ട്ടു. വാ​ഹ്ബി​യു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തോ​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള നേ​താ​ക്ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. ഇ​ബ്രാ​ഹിം അ​ക്വി​ൽ വെ​ള്ളി​യാ​ഴ്ച കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.