ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി
Saturday, September 14, 2024 12:33 AM IST
മോസ്കോ: ചാരവൃത്തി ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ റദ്ദാക്കിയതായി റഷ്യ അറിയിച്ചു. ഇവരെ റഷ്യയിൽനിന്നു പുറത്താക്കും.
പാശ്ചാത്യ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കാൻ യുക്രെയ്ന് അനുമതി നല്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അമേരിക്കയിലേക്കു യാത്രതിരിച്ചതിനു പിന്നാലെയാണു നടപടി.