റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
Saturday, September 21, 2024 3:23 AM IST
റോ​ട്ട​ർ​ഡാം: നെ​ത​ർ​ലാ​ൻ​ഡ്സി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ റോ​ട്ട​ർ​ഡാ​മി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ സെ​ൻ​ട്ര​ൽ റോ​ട്ട​ർ​ഡാ​മി​ലാ​യി​രു​ന്നു സം​ഭ​വം.

32കാ​ര​നാ​യ സ്വ​ദേ​ശി​യാ​ണു മ​രി​ച്ച​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.


മ​ത​മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ആ​മെ​ർ​സ്ഫൂ​ർ​ട്ട് ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി​ക്ക് കു​റ്റ​കൃ​ത്യ​പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.