ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​മെ​​​ന്ന് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ വാ​​​ഖ​​​ർ ഉ​​​സ്‌​​​സ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു രാ​​​ത്രി എ​​​ട്ടി​​​നാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞയെ​​​ന്ന് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി​​​യി​​​ൽ 15 അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​കു​​​ക​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് ഫ്രാ​​​ൻ​​​സി​​​ലാ​​​ണ്. എ​​​ൺ​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന​​​ജേ​​​താ​​​വി​​​നെ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി ചൊ​​​വ്വാ​​​ഴ്ച രാ​​ത്രി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.