ഇന്ത്യൻ തടവുകാരെ വിട്ടയച്ചതായി പാക്കിസ്ഥാൻ
Saturday, June 3, 2023 1:52 AM IST
ഇസ്ലാമാബാദ്: 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും മൂന്നു തടവുകാരെയും മാനുഷിക പരിഗണനയുടെ പേരിൽ വിട്ടയച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അറിയിച്ചു.
സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റിലായി കറാച്ചി ജയിലിൽ തടവിൽ കഴിഞ്ഞ 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞമാസം പാക്കിസ്ഥാൻ വിട്ടയച്ചിരുന്നു. വാഗാ അതിർത്തിയിൽവച്ചാണ് ഇവരെ ഇന്ത്യക്കു കൈമാറിയത്.
""ഇന്ന് പാക്കിസ്ഥാൻ 200 ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെയും മൂന്ന് സാധാരണ തടവുകാരെയും മോചിപ്പിച്ചു. 2023 മേയ് 12ന് 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു.