നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കു വൈദ്യുതി
Sunday, May 28, 2023 2:59 AM IST
കാഠ്മണ്ഡു: ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം കൂടിയതോടെ നേപ്പാൾ അധിക വൈദ്യുതി ഇന്ത്യക്കു നൽകിത്തുടങ്ങി. കഴിഞ്ഞവർഷം ജൂൺ മുതൽ നവംബർ വരെ ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള വൈദ്യുതി നേപ്പാൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്തിരുന്നു.
ശനിയാഴ്ച മുതൽ മണിക്കൂറിൽ 600 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യക്കു നൽകിവരുന്നതെന്ന് നേപ്പാൾ വൈദ്യുതി അഥോറിറ്റി വക്താവ് സുരേഷ് ഭട്ടറായി പറഞ്ഞു. നേരത്തെ 400 മെഗവാട്ട് വരെ ഇന്ത്യക്കു നൽകിയിരുന്നു.
വൈദ്യുതി കയറ്റുമതിയിലൂടെ മാത്രം കഴിഞ്ഞ വർഷം നേപ്പാൾ 1,200 കോടി രൂപ നേടിയിരുന്നു.