ഡൽഹി വായു മലിനീകരണം: വിശദീകരണം തേടി സുപ്രീംകോടതി
Tuesday, November 5, 2024 1:41 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പടക്ക നിരോധനം നടപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്നു വിശദീകരിക്കാൻ സുപ്രീംകോടതി. ഡൽഹി സർക്കാരിനോടും പോലീസിനോടുമാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഒകെ, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പടക്കങ്ങളും പൂത്തിരികളും വായുമലിനീകരണത്തിന് കാരണമാകുന്ന മറ്റു വസ്തക്കളും ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഇതു പേപ്പറിൽ മാത്രമായി ഒതുങ്ങുന്നുവെന്നാണ് നിലവിലെ സ്ഥിതി തെളിയിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.