വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Saturday, September 28, 2024 10:05 PM IST
ക​ണ്ണൂ​ർ: ക​ണ്ണോ​ത്തും​ചാ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​രു​വ​ഞ്ചാ​ൽ മ​ണാ​ട്ടി​യി​ലെ പൂ​ക്കോ​ത്ത് ഷ​ഫീ​ഖ് (35) ആ​ണ് മ​രി​ച്ച​ത്.​റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഷ​ഫീ​ഖ് അ​ബ​ദ്ധ​ത്തി​ൽ റോ​ഡി​ലേ​ക്ക് വീ​ണ് ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ട​യ​റി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട ഷ​ഫീ​ഖി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.


വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ക​രു​വ​ഞ്ചാ​ലി​ലെ ഹം​സ- ആ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.