ത​ല​ശേ​രി ന​ഗ​ര​സ​ഭ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
Saturday, September 28, 2024 7:45 AM IST
ത​ല​ശേ​രി: ടൗ​ണ്‍ ഹാ​ളി​ന് പി​റ​കു​വ​ശം ബ​ഡ്സ് സ്‌​കൂ​ള്‍ കോ​ന്പൗ​ണ്ടി​ല്‍ ന​ഗ​ര​സ​ഭ നി​ര്‍​മി​ച്ച മൂ​ന്നുനി​ല കെ​ട്ടി​ടം നാ​ളെ രാ​വി​ലെ 10ന് ​സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 1.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കൃ​ഷി​ഭ​വ​ന്‍, അ​ങ്ക​ണ​വാ​ടി, ആ​രോ​ഗ്യ​വി​ഭാ​ഗം ഓ​ഫീ​സ്, മീ​റ്റിം​ഗ് ഹാ​ള്‍ എ​ന്നി​വ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഞ്ഞോ​ടി​യി​ല്‍ ന​ഗ​ര​സ​ഭ 4.59 കോ​ടി രൂ​പ ചെ​ല​വി​ല്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ക്കും.

ഗ്രൗ​ണ്ട് ഫ്ലോ​ർ, ഒ​ന്നാം​നി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഷോ​പ്പു​ക​ളും ര​ണ്ടാം​നി​ല​യും മൂ​ന്നാം നി​ല​യും ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. 15652 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം ഒ​ന്ന​ര​വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ര്‍ ശി​ലാ​സ്ഥാ​പ​ന ​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.


ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം ന​വം​ബ​ര്‍ മാ​സം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ എം​ജി റോ​ഡ് ന​വീ​ക​ര​ണം ന​വം​ബ​ര്‍ മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം. ജ​മു​നാ​റാ​ണി, എം.​വി. ജ​യ​രാ​ജ​ൻ, ടി.​സി. അ​ബ്ദു​ൾ ഖി​ലാ​ബ്, സി. ​സോ​മ​ൻ, ടി.​കെ. സാ​ഹി​റ, ഷ​ബാ​ന ഷാ​ന​വാ​സ്, എ​ൻ. രേ​ഷ്മ, എ​ൻ. രാ​ഗേ​ഷ്, സി.​ഒ.​ടി. ഷ​ബീ​ർ, വി.​ബി. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.