ഇ​ന്ധ​നം തീ​ർ​ന്നു, ബോ​യ്സ് ടൗ​ൺ ചു​രംപാ​ത​യി​ൽ ലോ​റി കു​ടു​ങ്ങി
Saturday, September 28, 2024 7:45 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ-​മാ​ന​ന്ത​വാ​ടി ബോ​യ്സ് ടൗ​ൺ ചു​രംപാ​ത​യി​ൽ ഇ​ന്ധ​നം തീ​ർ​ന്നു ച​ര​ക്ക് ലോ​റി കു​ടു​ങ്ങി. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെനേ​രം സ്തം​ഭി​ച്ചു. വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് ലോ​റി ഇ​ന്ധ​നം തീ​ർ​ന്ന് പാ​ത​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​ന്ധ​നം എ​ത്തി​ച്ച് നി​റ​ച്ച ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ ലോ​റി മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം സു​ഗ​മ​മാ​യ​ത്.

കേ​ള​കം, ത​ല​പ്പു​ഴ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നെ​ടും​പൊ​യി​ൽ ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ആ​ണ് പാ​ൽചു​രം ചു​രം പാ​ത​യി​ലൂ​ടെ നി​ത്യേ​ന ക​ട​ന്നുപോ​കു​ന്ന​ത്.