റ​ഷ്യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന്ദീ​പ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Saturday, September 28, 2024 11:10 PM IST
പു​തു​ക്കാ​ട് : റ​ഷ്യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ല്ലൂ​ര്‍ നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി കാ​ങ്കി​ല്‍ സ​ന്ദീ​പ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ഒ​ന്ന​ര മാ​സ​ത്തോ​ള​മു​ള്ള ശ്ര​മ​ത്തി​ലും കാ​ത്തി​രി​പ്പു​ക​ള്‍​ക്കൊ​ടു​വി​ലു​മാ​ണ് സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​ന്ദീ​പ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം എ​ത്തി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​​ര്‍ സ​ന്ദീ​പി​ന്‍റെ കു​ടും​ബ​ത്തി​നെ അ​റി​യി​ച്ചു.

ഇന്ന് പു​ല​ര്‍​ച്ചെ രണ്ടിന് ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്ത​ണ​മെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ സം​ഗീ​തി​നെ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.


ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ റ​ഷ്യ യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​നി​ടെ റ​ഷ്യ​ന്‍ സേ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന സ​ന്ദീ​പ് ഡോ​ണെ​സ്‌​കി​ല്‍ വ ച്ച് യു​ക്രെ​യ്ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ​ന്‍ മ​ല​യാ​ളി​ക​ളു​ടെ വാ​ട്സ്ആ​പ്പ് ശ​ബ്ദ​സ​ന്ദേ​ശം പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സ​ന്ദീ​പി​ന്‍റെ വി​യോ​ഗം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. സ​ന്ദീ​പും മ​റ്റു മൂന്നുപേ​രും ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് റ​ഷ്യ​യി​ലെ​ത്തി​യ​ത്.