പയ്യാവൂർ: മലയോര ഹൈവേയിൽ പലയിടത്തും റോഡ് കുണ്ടും കുഴിയുമായി. പയ്യാവൂർ ടൗണിൽ പൊന്നുംപറമ്പ് മുതൽ ശ്രീകണ്ഠപുരം റോഡ് കവല വരെ പാത തകർന്നു കിടക്കുകയാണ്. ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള മലയോരഹൈവേയിൽ ഈ ഭാഗത്ത് ഇനിയും മെക്കാഡം ടാറിംഗ് പൂർത്തിയായിട്ടില്ല.
മഴ പെയ്താൽ പൊന്നുംപറമ്പ് റോഡ് മുതൽ ബസ് സ്റ്റാൻഡ് വരെ ചെളിക്കുളമാണ്. പെട്രോൾ പമ്പിന് മുൻവശത്തും വാതിൽമട റോഡ് ജംഗ്ഷനിലും റോഡ് തകർന്നിട്ടുണ്ട്. ഓവുചാലുകളില്ലാത്തത് കാരണം മഴപെയ്യുന്പോൾ വെള്ളംറോഡിലൂടെ ഒഴുകുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും കാൽനടയാത്രകരെയും ദുരിതത്തിലാക്കുന്നുണ്ട്.