ചിറ്റൂർ: കൊക്കർണിയിൽ വീണ് മധ്യവയസ്കൻ മരിച്ചു. കൊഴിഞ്ഞാമ്പാറ ബോയത്തറ അല്ലി മുത്തു കൗണ്ടറുടെ മകൻ രാമസ്വാമി(50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.
ചിറ്റൂർ അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.മധുവിന്റെ നേതൃത്വത്തിൽ സംഘം മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.