എ​സ്പി​സി കേഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Friday, September 27, 2024 8:15 AM IST
കൊ​ള​ക്കാ​ട്: മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. ര​ണ്ട് സ്കൂ​ളു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കാ​ഡ​റ്റ് പ്രോ​ജ​ക്ട് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഒ​രേ ഗ്രൗ​ണ്ടി​ലാ​ണു ന​ട​ത്തി​യ​ത്.

ര​ണ്ട് സ്കൂ​ളു​ക​ളി​ലെ​യും 2022-24 ബാ​ച്ചി​ലെ കു​ട്ടി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡാ​ണ് കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എ.​വി. ദി​നേ​ശ​ൻ, ക​ണ്ണൂ​ർ റൂ​റ​ൽ എ​ഡി​എ​ൻ ഒ.​കെ. പ്ര​സാ​ദ്, കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​വി. മാ​ത്യു, മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ​ൻ ചാ​ർ​ജ് പി.​ജെ. ജോ​സ്കു​ട്ടി, പ്രേ​ജ​ക്റ്റ് അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ സി.​എ​ൻ. ജ​യ​ദേ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി പേർ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കാ​ളി​ക​ളാ​യി.