ചെറുപുഴ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആരംഭിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ എഇഒ ജ്യോതി ബസു അധ്യക്ഷത വഹിച്ചു.
ചെറുപുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ഡോ. വർഗീസ് താന്നിക്കാക്കുഴിയിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനില എസ്ഐസി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലകൃഷണൻ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ഷീബ, പ്രോഗ്രാം കമ്മിറ്റി കൺവീനർ റോയി തോമസ്, മദർ പിടിഎ പ്രസിഡന്റ്, സ്കൗട്ട് മാസ്റ്റർ പി.പി. ബിൻസി എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നാളെ സമാപിക്കും