പോ​യി​ന്‍റ് ഓ​ഫ് കോ​ള്‍; നേ​താ​ക്ക​ൾ സ​മ​ര​പ്പ​ന്ത​ല്‍ സ​ന്ദ​ര്‍​ശി​ച്ചു
Saturday, September 28, 2024 7:45 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ന് "പോ​യി​ന്‍റ് ഓ​ഫ് കോ​ള്‍' പ​ദ​വി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​യാ​ന്തോ​ട്ടെ സ​മ​ര​പ്പ​ന്ത​ല്‍ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍, സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ എ​ന്നി​വ​രാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.

ക​യ്യൂ​ർ എ​യ​ർ​പോ​ർ​ട്ട് ആക്‌ഷൻ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​രു​വോ​ണ ദി​വ​സ​മാ​ണ് നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. സ​മ​രം പ​ത്തുദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ രാ​ജീ​വ് ജോ​സ​ഫി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പി​റ്റേദി​വ​സം മു​ത​ൽ റി​ലേ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം ഇ​ന്ന​ത്തേ​ക്ക് പ​തി​നാ​ലാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്നു.