കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Friday, September 27, 2024 8:15 AM IST
ക​ണ്ണൂ​ർ/കാ​സ​ർ​ഗോ​ഡ്: കോ​ൺ​ഗ്ര​സ് നേ​താ​വും ഉ​ദു​മ മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ. ഭൗ​തി​ക​ശ​രീ​രം ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഡി​സി​സി ഓ​ഫീ​സു​ക​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് എത്തിച്ച​പ്പോ​ൾ വി​വി​ധ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി.

ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ എ​ഐ​സി​സി​യു​ടെ സം​ഘ​ട​നാ ചു​മ​ത​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് , പ്ര​ഫ.​എ.​ഡി. മു​സ്ത​ഫ, കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ.​കെ.​വി.​ഫി​ലോ​മി​ന, അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, എം.​വി. ജ​യ​രാ​ജ​ൻ, മേ​യ​ർ മു​സ്‌​ലി​ഹ്‌ മ​ഠ​ത്തി​ൽ, ഇ.​പി. ജ​യ​രാ​ജ​ൻ, പി. ​ജ​യ​രാ​ജ​ൻ, ടി.​വി. രാ​ജേ​ഷ്, വി.​എ. നാ​രാ​യ​ണ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ത​റ​യി​ൽ, പി.​ടി.​മാ​ത്യു, സ​ജീ​വ് മാ​റോ​ളി, ടി.​ഒ.​മോ​ഹ​ന​ൻ, കെ.​സി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി.​കെ. ഫൈ​സ​ൽ, സി.​എ​ൻ.​ച​ന്ദ്ര​ൻ, എം.​പി. മു​ര​ളി, വെ​ള്ളോ​റ രാ​ജ​ൻ, സി.​പി. ഷൈ​ജ​ൻ, ഹ​ക്കിം കു​ന്നേ​ൽ, ഇ​ല്ലി​ക്ക​ൽ അ​ഗ​സ്തി, പി.​പി. ദി​വാ​ക​ര​ൻ, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, ഷാ​ഫി പ​റ​മ്പി​ൽ എം​പി, മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി.​എം. സു​ധീ​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, ദേ​ശീ​യ മ​ത്സ്യ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. നി​ഷാ​ത്ത് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.


ഉ​ച്ച​യ്ക്ക് 2.30ന് ​കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി ഓ​ഫീ​സി​ല്‍ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഭൗ​തി​ക​ശ​രീ​രം എ​ത്തി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ഡി​സി​സി​ക്കു വേ​ണ്ടി​യും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​ക്കു വേ​ണ്ടി​യും റീ​ത്തു​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു മു​ന്‍​മ​ന്ത്രി സി.​ടി.​അ​ഹ​മ്മ​ദ​ലി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, എം​എ​ല്‍​എ​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​എ​ച്ച്.​കു​ഞ്ഞ​മ്പു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ എ.​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ടി.​കൃ​ഷ്ണ​ന്‍, വി.​കെ.​ര​വീ​ന്ദ്ര​ന്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​നീ​ല​ക​ണ്ഠ​ന്‍, സു​ബ്ബ​യ്യ​റൈ, എം.​അ​സി​നാ​ര്‍, കെ​പി​സി​സി മെം​ബ​ര്‍​മാ​രാ​യ പി.​എ.​അ​ഷ്റ​ഫ​ലി, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, ഹ​ക്കീം കു​ന്നി​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി​പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

3.15നു ​കാ​സ​ര്‍​ഗോ​ഡ് നി​ന്ന് വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ചു ഉ​ദു​മ​യി​ല്‍ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. പൊ​യി​നാ​ച്ചി, ബേ​ക്ക​ല്‍, പെ​രി​യ റോ​ഡ് ജം​ഗ്ഷ​ന്‍,കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി, നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍, മ​ട​ക്ക​ര ടൗ​ണ്‍, പ​ട​ന്ന മൂ​സ​ഹാ​ജി​മു​ക്ക്, തൃ​ക്ക​രി​പ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം രാത്രിഏ​ഴോ​ടെ പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.