ജ​യി​ലി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി
Friday, September 27, 2024 8:15 AM IST
ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി. ഒ​ന്നാം ബ്ലോ​ക്കി​ന്‍റെ പി​റ​കു​വ​ശ​ത്തെ വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ലാ​ണ് മൊ​ബൈ​ൽ ക​ണ്ടെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30 തോ​ടെ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി​യ​ത്.

‌ ഫോ​ണി​ൽ സിം​കാ​ർ​ഡ് ഇ​ല്ലാ​യി​രു​ന്നു. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.